ഡബ്ലിൻ: വിഎച്ച്ഐ വിമെൻസ് മിനി മാരത്തോണിൽ പ്രതീക്ഷിക്കുന്നത് വൻ സ്ത്രീ പങ്കാളിത്തം. 28,000 സ്ത്രീകൾ മാരത്തോണിന്റെ ഭാഗമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിഎച്ച്ഐയുടെ 43 മാത്തെ മാരത്തോൺ ആണ് ഇന്ന് ഡബ്ലിനിൽ നടക്കുന്നത്.
10 കിലോ മീറ്റർ ആണ് മാരത്തോൺ. ഉച്ചയ്ക്ക് 12.30 ന് ഫിറ്റ്സ്വില്യം സ്ട്രീറ്റിൽ നിന്നും ആരംഭിക്കുന്ന മാരത്തോൺ ബാഗ്ഗട്ട് സ്ട്രീറ്റ് ലോവറിലാണ് സമാപിക്കുക. മാരത്തോണിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏവരും നിയന്ത്രണങ്ങളോട് സഹകരിക്കണം എന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
Discussion about this post

