വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ ട്രക്കിനുള്ളിൽ ആളുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഡ്രൈവർ റിമാൻഡിൽ. 23 കാരനായ റോബർട്ടോ നിചിതിയനെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രണ്ട് പേരെ ട്രക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തത്.
വെക്സ്ഫോർഡ് ജില്ലാ കോടതിയുടേത് ആണ് നടപടി. മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഇയാൾക്ക് മേൽ ചുമത്തിയിട്ടുണ്ട്. ഇമിഗ്രേഷൻ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരവും, ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ ആറാം വകുപ്പ് പ്രകാരവുമാണ് 23 കാരനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. റൊമാനിയൻ സ്വദേശിയായ ഇയാളെ റോസ്ലെയർ യൂറോപോർട്ടിൽവച്ചാണ് പിടികൂടിയത്.
Discussion about this post

