ഡബ്ലിൻ: അയർലന്റിൽ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സിക്കേണ്ടിവരുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പ്രതികരണവുമായി ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ധ. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും, വരും മാസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും ഷീഗ്ധ പറഞ്ഞു. ഈ മാസം മാത്രം എണ്ണായിരത്തിലധികം രോഗികളെയാണ് ട്രോളികളിലും കസേരകളിലും ഇരുത്തി ചികിത്സിച്ചത്.
ട്രോളികളിൽ ഇരുത്തി ചികിത്സിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. പ്രതിദിനം 200 പേരെയെങ്കിലും ട്രോളികളിൽ ചികിത്സിക്കേണ്ട അവസ്ഥയാണുള്ളത്. വരും മാസങ്ങളിൽ സ്ഥിതി ഗുരുതരമാകാൻ സാദ്ധ്യതയുണ്ട്. ഇത് നേരിടാൻ ഞങ്ങളുടെ അംഗങ്ങൾക്ക് കഴിയുമെന്ന് ഉറപ്പാക്കാൻ എച്ച്എസ്ഇയുമായി മുൻകൈയെടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.

