ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ പോലീസുകാർ സാധാരണക്കാരോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ വ്യാപകം. പോലീസുകാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് 40 ഓളം പരാതികളാണ് നോർതേൺ അയർലന്റ്സ് പോലീസ് ഓംബുഡ്സ്മാനിൽ ലഭിച്ചത്. നീതിന്യായമന്ത്രി നവോമി ലോംഗ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
പ്രതിവർഷം എട്ടോളം പരാതികൾ ഓംബുഡ്സ്മാൻ മേരി ആൻഡേഴ്സന്റെ ഓഫീസിൽ ലഭിക്കുന്നുണ്ടെന്ന് നവോമി പറഞ്ഞു. അക്രമ സംഭവങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടില്ലെങ്കിലും സംഭവം ആശങ്കയുണ്ടാക്കുന്നത് ആണ്. കഴിഞ്ഞ വർഷം പദവി ലൈംഗിക കാര്യങ്ങൾക്കായി ദുരുപയോഗം സംബന്ധിച്ച 19 പരാതികളിൽ അന്വേഷണം നടത്തിയെന്നും നവോമി കൂട്ടിച്ചേർത്തു.
Discussion about this post

