ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ ട്രോളികൾക്കായി കാത്തിരിക്കുന്നവരുടെ കണക്കുകൾ പുറത്തുവിട്ട് ഐറിഷ് നഴ്സസ് ആന്റ് മിഡ് വൈവ്സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). 419 രോഗികളാണ് ട്രോളികൾക്കായി നിലവിൽ കാത്തിരിക്കുന്നത്. ഇതിൽ 227 പേർ എമർജൻസി ഡിപ്പാർട്ട്മെന്റിലാണ് ഉള്ളത്. 142 പേർ വാർഡുകളിലും മറ്റുമായി പ്രവേശിക്കപ്പെട്ടവരാണ്.
രോഗികളുടെ എണ്ണം വർദ്ധിക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ കിടക്കകൾക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്. ഇതോടെയാണ് ട്രോളികളിൽ ചികിത്സ നൽകാൻ ആരംഭിച്ചത്. ഇതും ലഭിക്കാത്ത അവസ്ഥയാണ് ആശുപത്രികളിൽ ഉള്ളത്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക് തന്നെയാണ് ട്രോളികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നത്. ഇവിടെ 93 പേർ ട്രോളികളിൽ ചികിത്സ തേടുന്നുണ്ട്. ഇവരിൽ 37 പേർ എമർജൻസി ഡിപ്പാർട്ട്മെന്റിലാണ് ഉള്ളത്. 56 പേരെ മറ്റ് വിഭാഗങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിലെയും, ലാറ്റെർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും സമാന സാഹചര്യമാണ് ഉള്ളത്.

