വിക്ലോ: കൗണ്ടി വിക്ലോയിൽ കാർ മോഷ്ടിച്ച സംഭവത്തിൽ കൗമാരക്കാർ അറസ്റ്റിൽ. നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ മോഷണക്കുറ്റം ചുമത്തി.
ആർക്ലോവിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ നാല് ആൺകുട്ടികൾ കാറുമായി പോയതായി വ്യക്തമാകുകയായിരുന്നു. ഇതോടെ പോലീസ് വാഹന പരിശോധന ആരംഭിച്ചു. ഇതിനിടെ ഇവരെ എം 11 ലെ ജംഗ്ഷൻ 23 ൽ നിന്നും പോലീസ് പിടികൂടി.
Discussion about this post

