ഗാൽവെ: കൗണ്ടി ഗാൽവെയിൽ വീടിനുള്ളിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. കൊന്നമരയിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
കാസ്ലയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള ഗ്ലീൻ മാക് മുയ്റിനിലായിരുന്നു സംഭവം. വീട്ടിൽ നിന്നും തീ പടർന്നതായി വിവരം ലഭിച്ച ഫയർ എൻജിൻ ഉടനെ എത്തി തീ അണച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ സമയം ഇവർ മാത്രമാണ് വീട്ടിൽ ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

