ഡബ്ലിൻ: കാനഡയിൽ ഉണ്ടായ കാട്ടുതീയിൽ നിന്നുള്ള പുക അയർലന്റിൽ എത്തി. അറ്റ്ലാന്റികും കടന്ന് പുക രാജ്യത്ത് എത്തിയെന്നാണ് യൂറോപ്യൻ ഗവേഷകർ വ്യക്തമാക്കുന്നത്. ഈ ആഴ്ച പുക യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കും.
കനേഡിയൻ പ്രവിശ്യകളായ മാനിറ്റോബ, സസ്കാച്ചെവൻ, ഒന്റാറിയോ എന്നിവിടങ്ങളിലാണ് കാട്ടുതീ പടർന്നത്. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് അറ്റ്മോസ്ഫിയർ മോണിറ്ററിംഗ് സിസ്റ്റമാണ് പുക അയർലന്റിൽ എത്തിയതായി നിരീക്ഷിച്ചത്.
നേരത്തെ ഗ്രീസിലും കിഴക്കൻ മെഡിറ്ററേനിയന്‍ ചുറ്റുമുള്ള പ്രദേശത്തും പുക ഉയർന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജൂൺ ഒന്നോടെയാണ് പുക അയർലന്റിലേക്ക് പ്രവേശിച്ചത്. വേനൽകാലത്തും വസന്തകാലത്തും കാനഡയിൽ കാട്ടുതീ ഉണ്ടാകുന്നത് പതിവാണെന്ന് ഗവേഷകർ വ്യക്തമാക്കി.

