ലിമെറിക്: നഗരത്തിലെ വ്യാപാര സ്ഥാപനത്തിന് നേരെ ബോംബേറ്. ഓൾഡ് കോർക്ക് റോഡിലെ ഇൻവെർ ഫില്ലിംഗ് സ്റ്റേഷനകത്തുള്ള സ്പാർ ഷോപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പരിക്കോ ആളപായമോ ഇല്ല. ഫയർ ബോംബ് ആണ് എറിഞ്ഞത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ ആണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. ഉടനെ ഇവരെത്തി തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
Discussion about this post

