ഡബ്ലിൻ: സ്വകാര്യ നഴ്സിംഗ് ഹോമുകളിലെ റിക്രൂട്ട്മെന്റ് തട്ടിപ്പുകൾക്കെതിരെ ശക്തമായ നിലപാടുമായി മൈഗ്രന്റ് നഴ്സസ് അയർലന്റ്. സംഭവത്തെ മൈഗ്രന്റ് നഴ്സസ് ശക്തമായി അപലപിച്ചു. വ്യാജ ഓഫർ ലെറ്ററുമായി അയർലന്റിലേക്ക് എത്തുന്ന നഴ്സുമാരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഇതേക്കുറിച്ച് മാദ്ധ്യമങ്ങളിൽ വലിയ തോതിൽ വാർത്തകൾ വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികരിച്ച് എംഎൻഐ രംഗത്ത് എത്തിയത്.
തട്ടിപ്പിനെതിരെ നടപടിയ്ക്കായി അധികൃതരുമായി എംഎൻഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. തട്ടിപ്പിനിരയായ നഴ്സുമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും എംഎൻഐ നടത്തിവരുന്നുണ്ട്.
Discussion about this post

