കോർക്ക് : പ്രളയ സാദ്ധ്യതയുണ്ടെങ്കിൽ മെറ്റ് ഐറാൻ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകണമെന്ന ആവശ്യവുമായി കോർക്ക് സ്വദേശി അലൻ മഹി. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യത വിലയിരുത്തിക്കൊണ്ടുള്ള ആദ്യ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം ആവശ്യം ഉയർത്തിയത്. വർഷങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിൽ അദ്ദേഹത്തിന് വീട് നഷ്ടമായിരുന്നു.
ശക്തമായ മഴ പെയ്യുമ്പോൾ തനിക്ക് ഭയമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇനിയൊരു പ്രളയം ഉണ്ടാകുകയാണെങ്കിൽ അതിനെ പ്രതിരോധിക്കുന്നതിനും അദ്ദേഹം തയ്യാറെടുത്തിട്ടുണ്ട്. വീടിന് മുൻപിൽ ഫ്ളഡ് ഗേറ്റുകൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് മെറ്റ് ഐറാൻ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്ന ആവശ്യം അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ അദ്ദേഹം സമാന ആവശ്യം ഉന്നയിച്ച് സർക്കാരിന് അലൻ മഹി ഇ മെയിൽ നൽകിയിരുന്നു.

