ഡബ്ലിൻ: ഇക്കുറി വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അമിത വേഗതയിൽ വാഹനമോടിച്ചതിന് പിടിയിലായത് മൂവായിരത്തോളം ഡ്രൈവർമാർ. വ്യാഴാഴ്ച രാവിലെ 7 മുതൽ ചൊവ്വാഴ്ച രാവിലെ ഏഴ് വരെ നടത്തിയ വേഗപരിശോധനകളിലാണ് ഇത്രയും പേർ പിടിയിലായത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 210 ഫിക്സ് ചാർജ്ജ് നോട്ടീസും നൽകി.
നാലായിരം ബ്രെത്ത് ടെസ്റ്റുകൾ അവധി ദിനത്തിൽ നടത്തി. ഇതോടൊപ്പം 270 ഓറൽ ഫ്ളൂയിഡ് ടെസ്റ്റുകളും നടത്തി. 167 പേരെയാണ് ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ലൈസൻസുള്ള ആൾ കൂടെയില്ലാതെ വാഹനം ഓടിച്ച 215 ലേണർ ഡ്രൈവർമാർ പിടിയിലായി. 99 വാഹനങ്ങൾ പിടിച്ചെടുത്തു. സീറ്റ്ബെൽറ്റ് ഇടാതെ വാഹനം ഓടിച്ചതിന് 70 ലധികം പേരിൽ നിന്ന് പിഴയീടാക്കി.
Discussion about this post

