കോർക്ക്: മെയ് മാസത്തിൽ ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർദ്ധനവ്. ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികരുടെ എണ്ണത്തിൽ 4.5 ശതാമനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. മെയ് മാസത്തിൽ മൂന്ന് ദിവസങ്ങളിൽ 1,20,000 പേർ വിമാനത്താവളം വഴി സഞ്ചരിച്ചിരുന്നു.
അതേസമയം കോർക്ക് വിമാനത്താവളത്തിൽ യാത്രികരുടെ എണ്ണത്തിൽ 17 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. മെയ് മാസത്തിൽ ഈ വിമാനത്താവളം വഴി 3,30,000 പേർ യാത്ര ചെയ്തു. വിമാനത്താവളത്തിന്റെ വികസനത്തിനായി 200 മില്യൺ യൂറോയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നേട്ടം.
ഡബ്ലിൻ വിമാനത്താവളത്തിൽ മെയ് മാസം 32,57,700 പേർ യാത്ര ചെയ്തു. ഇതിൽ 27 ദിവസവും യാത്രികരുടെ എണ്ണം 1 ലക്ഷത്തിന് മുകളിൽ ആയിരുന്നു.
Discussion about this post

