ഡബ്ലിൻ: ഇസ്രായേൽ സർവ്വകലാശാലകളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ തീരുമാനിച്ച് ട്രിനിറ്റി കോളേജ് ഡബ്ലിൻ. ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബുധനാഴ്ച ആയിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം.
എക്സിലൂടെയായിരുന്നു സർവ്വകലാശാല ഇക്കാര്യം അറിയിച്ചത്. മറ്റ് ഐറിഷ് സർവ്വകലാശാലകളും തങ്ങളുടേത് പോലെ തീരുമാനം എടുക്കണമെന്നും ട്രിനിറ്റി കോളേജ് ഡബ്ലിൻ ആവശ്യപ്പെട്ടു. 20,000 യുജി വിദ്യാർത്ഥികളും, അത്രതന്നെ പിജി വിദ്യാർത്ഥികളും പഠിക്കുന്ന സർവ്വകലാശാലയാണ് ട്രിനിറ്റി കോളേജ്.
Discussion about this post

