ഡബ്ലിൻ: അയർലന്റിലെ നഴ്സിംഗ് ഹോമുകളുടെ പ്രവർത്തനങ്ങളിൽ അലംഭാവം. പ്രമുഖ സ്വകാര്യ നഴ്സിംഗ് ഹോം ഗ്രൂപ്പുകളിൽ പോലും റസിഡൻസിന് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. അയർലന്റിലെ ദേശീയ ചാനലായ ആർടിഇയുടെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്.
നഴ്സിംഗ് ഹോമുകളിൽ മതിയായ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഉള്ള ജീവനക്കാരുടെ പരിശീലനക്കുറവും മാനേജ്മെന്റിന്റെ വീഴ്ചകളും വൃദ്ധരെ പരിചരിക്കുന്നതിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
Discussion about this post

