വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ പൊള്ളലേറ്റ് 80 കാരന് ദാരുണാന്ത്യം. ഗിൽബെർട്ട്ടൗണിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. 80 കാരന്റെ മൃതദേഹം മുള്ളിംഗർ റീജിയണൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വീടിന് തീപിടിച്ചായിരുന്നു മരണം. വിവരം അറിഞ്ഞ് ഫയർഫോഴ്സ് എത്തിയപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

