ഡബ്ലിൻ: അയർലന്റിൽ കൂടുതൽ ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ തുറക്കാൻ തീരുമാനം. ഈ വർഷം അവസാനമാകുമ്പോഴേയ്ക്കും 50 ലധികം സ്ഥലങ്ങളിൽ പുതിയ സ്റ്റേഷനുകൾ തുറക്കാനാണ് പദ്ധതി. ഇതിനായി സ്ഥലങ്ങൾ ഗതാഗതവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
53 സ്ഥലങ്ങളിലായി 175 ഫാസ്റ്റ് ചാർജിംഗ് പോയിന്റുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി. ദീർഘദൂര യാത്രകളിൽ ഇ.വി വാഹന ഉടമകൾക്ക് തടസ്സങ്ങൾ നേരിടാതിരിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. എൻ2, എൻ3, എൻ4, എൻ5, എൻ11, എൻ13, എൻ15, എൻ16, എൻ17, എൻ20, എൻ21, എൻ22, എൻ25 എന്നിവിടങ്ങളിൽ പുതിയ ചാർജിംഗ് സൗകര്യം ലഭിക്കും.
Discussion about this post

