ബെൽഫാസ്റ്റ്: എൻ 17 ന്റെ ചില ഭാഗങ്ങളിൽ മാത്രം പുനർവികസനം നടത്താനുള്ള തീരുമാനത്തിനെതിരെ സ്ലിഗോ ചേംബർ ഓഫ് കൊമേഴ്സ്. പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും, നോക്ക്-കൊലൂണി പാതയുടെ പൂർണമായ പുനർവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചേംബർ ആവശ്യപ്പെട്ടു. അയർലന്റിലെ വടക്ക്- പടിഞ്ഞാറൻ മേഖലകളിലെ 200 ഓളം വ്യാപാരികളാണ് ചേംബറിൽ ഉൾപ്പെട്ടിട്ടിരിക്കുന്നത്.
നോക്ക്-കൊലൂണി പാത സുരക്ഷിതമല്ലെന്നും യാത്രയ്ക്ക് അനുയോജ്യമല്ലെന്നും ചേംബർ വ്യക്തമാക്കുന്നു. കൊലൂണി മുതൽ അയർലൻഡ് വെസ്റ്റ് എയർപോർട്ട് നോക്ക് വരെയുള്ള 40 കിലോമീറ്റർ പാത സുരക്ഷിതവും, ആധുനികവും, ഡ്യുവൽ കാര്യേജ്വേയും ആക്കുമെന്ന് സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പിൽ ഉറച്ച് നിൽക്കണമെന്നും ചേംബർ അഭിപ്രായപ്പെട്ടു.

