ഡബ്ലിൻ: നഴ്സിംഗ് ഹോമിലേക്കുള്ള അഡ്മിഷൻ നിർത്തിവച്ച് ഹെൽത്ത് ഇൻഫർമേഷൻ ആന്റ് ക്വാളിറ്റി അതോറിറ്റി (എച്ച്ഐക്യുഎ). ദേശീയ മാദ്ധ്യമമായ ആർടിഇയുടെ അന്വേഷണത്തിലെ കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. ലവോയിസ് നഴ്സിംഗ് ഹോമിലേക്കുള്ള അഡ്മിഷനാണ് നിർത്തിവച്ചത്.
എച്ച്ഐക്യുഎ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ക്രമക്കേടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് അദ്ദേഹം അറിയിച്ചു. നഴ്സിംഗ് ഹോമുകൾ റസിഡൻസിന് വേണ്ടത്ര പരിചരണം നൽകുന്നില്ലെന്ന് ആയിരുന്നു ആർടിഇയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് മറ്റ് ആശങ്കകളും പങ്കുവച്ചിരുന്നു.
Discussion about this post

