ബോയിൽ: കൗണ്ടി റോസ്കോമണിൽ വീടിനുള്ളിലേക്ക് ട്രക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്. ബോയിലിൽ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 50 കാരൻ ആശുപത്രിയിൽ ചികിത്സ തേടി.
ഗ്രാൻജ് മോർ മേഖലയിലെ ആർ 361 ന് സമീപമായിരുന്നു സംഭവം. നിയന്ത്രണംതെറ്റി ട്രക്ക് വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീട് ഭാഗികമായി തകർന്നു. സംഭവത്തിൽ വീട്ടുകാർക്ക് ആർക്കും പരിക്കില്ല. ട്രക്ക് ഡ്രൈവറെ സ്ലിഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
Discussion about this post