ഡബ്ലിൻ: ഗാസയിലെ ജനങ്ങൾക്ക് ഐറിഷ് നാവിക സേന സഹായം എത്തിക്കണമെന്ന് നടൻ ലിയാം കന്നിംഗ്ഹാം. ഗാസയിൽ നടക്കുന്നത് കൂട്ടക്കുരിതിയാണെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾ ബിഫോർ പ്രോഫിറ്റ് എന്ന സംഘടനയുടെ ‘ഡിഫൻഡിങ് ഐറിഷ് ന്യൂട്രാലിറ്റി’ എന്ന ലഘുലേഖയുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മിസ്റ്റർ കന്നിംഗ്ഹാം.
ഗാസയിലേത് കൂട്ടക്കൊലയാണ്. ഇത് നിസ്സംശയം പറയാം. കഴിഞ്ഞ ഞായറാഴ്ച ഇറ്റലിയിൽ നിന്നും ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി കപ്പൽ പുറപ്പെട്ടിരുന്നു. ഐറിഷ് നാവിക സേനയും ഗാസയിലേക്ക് സഹായം എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

