ഡബ്ലിൻ: കുടിയേറ്റ നിയമങ്ങൾ പാലിക്കാത്തവരെ വീണ്ടും നാടുകടത്തി അയർലന്റ്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 35 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നെജീരിയയിലേക്കാണ് ഇക്കുറി ഇവരെ നാടുകടത്തിയത്.
ദി ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ബുധനാഴ്ച രാത്രിയായിരുന്നു ഇവരുമായി വിമാനം അയർലന്റിൽ നിന്നും പുറപ്പെട്ടത്. 21 പുരുഷന്മാർ ഈ സംഘത്തിൽ ഉണ്ടായിരുന്നു. ഇവർക്ക് പുറമേ 9 സ്ത്രീകളും 5 കുട്ടികളുമാണ് ഉണ്ടായിരുന്നത്. അയർലന്റിൽ നിന്നും ഇത് മൂന്നാമത്തെ തവണയാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നത്. മെയിൽ അനധികൃതമായി താമസിച്ചിരുന്ന 39 പേരെ ജോർജിയയിലേക്ക് അയച്ചിരുന്നു.
Discussion about this post

