ഡബ്ലിൻ: ബെർലിനിൽ നിന്നുള്ള റയാൻഎയർ വിമാനം അടിയന്തിരമായി താഴെയിറക്കി. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബെർലിനിൽ നിന്നും മിലനിലേക്ക് യാത്രികരുമായി പോകുകയായിരുന്നു വിമാനം. ഇതിനിടെ അതിശക്തമായ ഇടിമിന്നൽ ഉണ്ടാകുകയായിരുന്നു. യാത്ര ദുഷ്കരമായതോടെ വിമാനം അടിയന്തിരമായി ജർമ്മനയിലെ മ്യൂണിച്ച് എയർപോർട്ടിൽ ഇറക്കി.
രണ്ട് വയസ്സ് മുതൽ 59 വയസ്സുവരെ പ്രായമുള്ളവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. മറ്റ് യാത്രികർ സുരക്ഷിതരാണ്. വിമാനക്കമ്പനി ഒരുക്കി നൽകിയ മറ്റൊരു വിമാനത്തിൽ യാത്രികർ യാത്ര തുടർന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ വിമാനക്കമ്പനി മാപ്പ് പറഞ്ഞു.
Discussion about this post

