ഡബ്ലിൻ: കഴിഞ്ഞ മാസം കോർക്ക്, ഷാനൻ വിമാനത്താവളത്തിൽ ദീർഘനേരം വെയിൽ ലഭിച്ചു. കൗണ്ടി ക്ലെയറിലെ ഷാനൻ വിമാനത്താവളത്തിൽ 288.9 മണിക്കൂറും കോർക്ക് വിമാനത്താവളത്തിൽ 290.4 മണിക്കൂറുമാണ് വെയിൽ ലഭിച്ചത്. ആദ്യമായിട്ടാണ് ഇരു വിമാനത്താവളങ്ങളിലും ഇത്രയും നേരം തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നത്.
മെട്രോളജിസ്റ്റ് പോൾ ഡൗൺസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യവ്യാപകമായി താപനില ശരാശരിയെക്കാൾ 1.21 സെൽഷ്യസ് കൂടുതലായിട്ടായിരുന്നു അനുഭവപ്പെട്ടത്. ഡബ്ലിൻ വിമാനത്താവളത്തിൽ 11.2 ഡിഗ്രി സെൽഷ്യസ് മുതൽ ആയിരുന്നു താപനില അനുഭവപ്പെട്ടിരുന്നത്. ഇത് ശരാശരിയെക്കാൾ 0. 5 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

