ഡബ്ലിൻ: അയർലന്റിൽ വരാനിരിക്കുന്നത് കൊടും ചൂടിന്റെ നാളുകൾ എന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. മഴയും വെയിലുമുള്ള അസ്ഥിരകാലാവസ്ഥ ഈ വാരത്തോട് കൂടി അവസാനിക്കും. ശേഷമുള്ള ദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്നും മെറ്റ് ഐറാൻ അറിയിച്ചു.
സമ്മറിന് തുടക്കമായി എങ്കിലും അയർലന്റിൽ വെയിലും മഴയും നിറഞ്ഞ അസ്ഥിര കാലാവസ്ഥയാണ് തുടരുന്നത്. മഴയ്ക്കൊപ്പം അതിശക്തമായ ഇടിമിന്നലും ലഭിക്കുന്നുണ്ട്. എന്നാൽ അടുത്ത ആഴ്ചയോടെ സ്ഥിതി മാറും. അടുത്ത ആഴ്ച താപനില 22 ഡിഗ്രിവരെയെത്തും. ബുധനാഴ്ചയായിരിക്കും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
Discussion about this post

