ഡബ്ലിൻ: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അയർലന്റിൽ 115 അപകട സാദ്ധ്യതകൾ. ഊർജ്ജ വിതരണ സംവിധാനത്തിനും, നിർമ്മിത പരിസ്ഥിതിയ്ക്കും ഉണ്ടാകുന്ന അപകടങ്ങൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. എൻവിരോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ (ഇപിഎ) നാഷണൽ ക്ലൈമറ്റ് ചേയ്ഞ്ച് റിസ്ക് അസസ്മെന്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്.
115 അപകടസാദ്ധ്യതകളിൽ 43 എണ്ണം ദേശീയ തലത്തിൽ ഗൗരവമുള്ളതാണ്. പ്രധാനമേഖലയിലെ അപകടങ്ങൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. അതിനാൽ ഇവയിൽ ഏറിയ പങ്കും ഇപ്പോൾ തന്നെ പരിഹരിക്കണമെന്നും ഇപിഎ വ്യക്തമാക്കുന്നു.
Discussion about this post

