ഡബ്ലിൻ: അയർലന്റ് ദേശീയ പോലീസിന്റെ (ഗാർഡ സിയോച്ചാന) ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥർ. 120 പേരാണ് പുതുതായി ദേശീയ പോലീസ് സേനയിൽ ചേർന്നത്. ഇവരെ നീതിന്യായ വകുപ്പ് മന്ത്രി ജിം ഒ കല്ലഗൻ സ്വാഗതം ചെയ്തു. വെള്ളിയാഴ്ച ആയിരുന്നു ഇവരുടെ സത്യപ്രതിജ്ഞ നടന്നത്.
ടെമ്പിൽമോറിലെ ഗാർഡ കോളേജിൽ ആയിരുന്നു പരിപാടി നടന്നത്. 120 ഉദ്യോഗസ്ഥരിൽ 89 പേർ പുരുഷന്മാർ ആയിരുന്നു. 31 സ്ത്രീകളും ഉണ്ടായിരുന്നു. ഇവർക്ക് പുറമേ രണ്ടാമത്തെ ബാച്ച് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സേനയുടെ ഭാഗമാകും. 170 പേരാണ് രണ്ടാമത്തെ ബാച്ചിൽ ഉൾപ്പെടുന്നത്. പുതുതായി സേനയുടെ ഭാഗമായവരെ കല്ലഗൻ അഭിനന്ദിച്ചു. ഇവരിൽ 74 പേരെ ഡബ്ലിനിലാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
Discussion about this post

