ഡബ്ലിൻ: ഡബ്ലിനിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. നഗരത്തിലെ ഷങ്കിൽ പ്രദേശത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇയാളെ ഡബ്ലിൻ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.
ഷങ്കിൽ ഡിക്റ്ററ്റീവ് യൂണിറ്റിലെ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ഇയാൾ പണം കവർന്നത്. പെട്രോൾ പമ്പിലേക്ക് കത്തിയുമായി എത്തിയ ഇയാൾ ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.
Discussion about this post

