ഡബ്ലിൻ: ഡബ്ലിനിലെ അപ്പാർട്ട്മെന്റ് ബ്ലോക്കിന് അജ്ഞാതർ തീയിട്ടു. ഡബ്ലിൻ 15 ലെ ഹാൻസ്ഫീൽഡിലുള്ള സ്റ്റേഷൻ റോഡിലെ അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു അജ്ഞാതർ തീയിട്ടത്. അപ്പാർട്ട്മെന്റിലെ അണ്ടർഗ്രൗണ്ട് കാർ പാർക്കിൽ ആയിരുന്നു തീയിട്ടത്. നിമിഷങ്ങൾക്കുള്ളിൽ തീ വാഹനങ്ങളിൽ പടർന്നുപിടിച്ചു. വിവരം അറിഞ്ഞ് ഉടൻ ഫയർഫോഴ്സും പോലീസും എത്തുകയായിരുന്നു. പാർക്കിംഗ് ഏരിയയിൽ ഉണ്ടായിരുന്ന നിരവധി കാറുകളാണ് കത്തിനശിച്ചത്.
Discussion about this post

