ഡബ്ലിൻ: നീതിവകുപ്പിന് കത്ത് നൽകി അയർലന്റ് ജയിൽ മേധാവി. ജയിലുകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കപങ്കുവച്ചുകൊണ്ടുള്ളതാണ് കത്ത്. അടുത്തിടെയായി ജയിലുകളിലെ അന്തേവാസികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇത് അന്തേവാസികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഒരുപോലെ ഭീഷണിയാണെന്നാണ് കത്തിലെ ഉള്ളടക്കം.
20 ജഡ്ജിമാരെ പുതുതായി നിയമിക്കണം എന്നും പ്രിസൺ ഡയറക്ടർ ജനറൽ കാരൺ മക്കഫ്രി കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇത് ജയിൽ നിറയുന്നത് ഒരു പരിധിവരെ തടയും.
Discussion about this post

