ഡബ്ലിൻ: ഇടിമിന്നലിനെ തുടർന്ന് അയർലന്റിൽ പുറപ്പെടുവിച്ച യെല്ലോ സ്റ്റാറ്റസിന്റെ കാലാവധി അവസാനിച്ചു. ഇന്നലെ രാത്രി ഏഴ് മണിവരെയായിരുന്നു മുന്നറിയിപ്പ്. ഇടിമിന്നൽ സാദ്ധ്യത പരിഗണിച്ച് 10 കൗണ്ടികളിൽ ആയിരുന്നു മുന്നറിയിപ്പ്.
കാർലോ, ഡബ്ലിൻ, കിൽഡെയർ, വെക്സ്ഫോർഡ്, വിക്ലോ, കിൽക്കെന്നി, ലോയിസ്, ടിപ്പററി, കാവൻ, മോനാഗൻ എന്നിവിടങ്ങളിൽ ആയിരുന്നു യെല്ലോ സ്റ്റാറ്റസ് പുറപ്പെടുവിച്ചത്. കാർലോ, ഡബ്ലിൻ, കിൽഡെയർ, വെക്സ്ഫോർഡ്, വിക്ലോ എന്നിവിടങ്ങളിൽ വൈകീട്ട് 5.25 നും, കിൽക്കെന്നി, ലോയിസ്, ടിപ്പററി എന്നിവിടങ്ങളിൽ വൈകീട്ട് 4.49 ന് ആയിരുന്നു യെല്ലോ വാണിംഗ് നിലവിൽവന്നത്. കിൽക്കെന്നി, ലോയിസ്, ടിപ്പററി എന്നിവിടങ്ങളിൽ വൈകീട്ട് 4.59 നും യെല്ലോ വാണിംഗ് നിലവിൽവന്നു.
Discussion about this post

