ഡബ്ലിൻ: മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ജി ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലന്റ്. കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ മാതൃകയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഐഒസി അയർലന്റ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി മുൻ അദ്ധ്യക്ഷനും മുൻ രാജ്യസഭാംഗവും ആയിരുന്നു തെന്നല ബാലകൃഷ്ണപിള്ള.
അടിമുടി കോൺഗ്രസ് എന്നതിൽപ്പരം മറ്റൊരു വിശേഷണവും തെന്നല ബാലകൃഷ്ണപിള്ളയെന്ന പേരിനോട് ചേർത്ത് വയ്ക്കാൻ ഇല്ല. കേരള രാഷ്ട്രീയത്തിലെ മാന്യതയുടെയും ആദർശധീരതയുടെയും വിശുദ്ധിയുടെയും മാതൃകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തകർക്ക് അദ്ദേഹം മികച്ച മാതൃകയായിരുന്നുവെന്നും ഐഒസി അയർലന്റ് അഭിപ്രായപ്പെട്ടു
Discussion about this post

