ഡബ്ലിൻ: ഗാൽവെയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഐസിഎസ് മെഡിക്കൽ ഡിവൈസസ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 72 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് തീരുമാനം. ഐസിഎസ് മെഡിക്കൽ ഡിവൈസിന്റെ സിഇഒ സീമസ് ഫാഹെ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
എൻജിനീയറിംഗ്, മാനവ വിഭവശേഷി, നിർമ്മാണം, ക്വാളിറ്റി എന്നിവയിലായിരിക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. 2019 ൽ സ്ഥാപിതമായ കമ്പനി കഠിനാധ്വാനത്താൽ അയർലന്റിൽ ശക്തമായി വേരുറപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായാണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്.
Discussion about this post

