ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാരിൽ ഉൾപ്പെട്ട കുട്ടികളെ നാടുകടത്തിയതിൽ വിവാദം. സർക്കാർ നടപടിയ്ക്കെതിരെ സോഷ്യൽ മെഡോക്രാറ്റ്സും സിൻ ഫെയിൻ പാർട്ടിയും രംഗത്ത് വന്നു. കഴിഞ്ഞ ദിവസം സർക്കാർ നൈജീരിയയിലേക്ക് നാടുകടത്തിയവരിൽ 5 കുട്ടികളാണ് ഉണ്ടായിരുന്നത്.
കുട്ടികളിൽ രണ്ട് പേർ ഡബ്ലിനിലെ സെന്റ് ജെയിംസ് സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികൾ ആയിരുന്നു. മൂന്ന് വർഷമായി സ്കൂളിൽ പഠിക്കുന്ന ഇവരെ നാടുകടത്തിയതിന് പിന്നാലെ വിമർശിച്ച് സ്കൂൾ പ്രിൻസിപ്പാൾ ആണ് ആദ്യം രംഗത്ത് എത്തിയത്. പിന്നാലെ ഇത് രാഷ്ട്രീയ പാർട്ടികൾ ഏറ്റുപിടിക്കുകയായിരുന്നു.
Discussion about this post

