ഡബ്ലിൻ: വിദ്യാർത്ഥികളെ നൈജീരിയയിലേക്ക് നാടു കടത്തിയ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി ഡബ്ലിൻ സ്കൂളിലെ പ്രിൻസിപ്പാൾ. വിദ്യാർത്ഥികളെ നാടുകടത്തിയത് സഹപാഠികൾക്കിടയിൽ മരണത്തിന് തുല്യമായ ദു:ഖമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഡബ്ലിനിലെ സെന്റ് ജെയിംസ് പ്രൈമറി സ്കൂളിലെ പ്രിൻസിപ്പാളാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ പ്രതികരണം വലിയ രാഷ്ട്രീയ വിവാദത്തിന് കാരണം ആയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷമായി ഈ സ്കൂളിലാണ് നൈജീരിയയിലേക്ക് നാടുകടത്തപ്പെട്ട അഞ്ച് കുട്ടികളിൽ രണ്ട് പേർ പഠിക്കുന്നത്. പഠനത്തിൽ രണ്ട് പേരും മിടുക്കരായിരുന്നുവെന്നാണ് പ്രിൻസിപ്പാൾ പറയുന്നത്. ഇവരെ പെട്ടെന്ന് നാടുകടത്തിയത് മറ്റ് വിദ്യാർത്ഥികൾക്ക് മരണം പോലെയാണ് തോന്നിയത്. തനിക്കും വലിയ ദു:ഖമുണ്ടെന്നും പ്രിൻസിപ്പാൾ സിയാരൻ ക്രോണിൻ പറഞ്ഞു.

