ഡബ്ലിൻ: അനോയിന്റിംഗ് ഫയർ കാത്തലിക്കൻ മിനിസ്ട്രിയുടെ (എഎഫ്സിഎം) നേതൃത്വത്തിലുള്ള കാത്തലിക് കരിസ്മാറ്റിക് റെസിഡൻഷ്യൽ ധ്യാനം അടുത്ത മാസം. ജൂലൈ 7,8,9 തിയതികളിൽ കൗണ്ടി ലോയിസിലെ ഡി ലാ സാലെ പാസ്റ്ററൽ സെന്ററിലാണ് ധ്യാനം നടക്കുക. ‘ ഫയർ ഓഫ് ദി ഹോളി സ്പിരിറ്റ്’ എന്ന പേരിലാണ് ധ്യാനം.
പ്രശസ്ത വചന പ്രഘോഷകനും എഎഫ്സിഎം, യുകെ ടീം അംഗവുമായ ഫാ. ഷൈജു നടുവത്താനിയിലിയുടെ നേതൃത്വത്തിലാണ് ധ്യാനം. ജപമാല, സ്തുതി ആരാധന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, വിശുദ്ധ കുർബാന, കുമ്പസാരം, വ്യക്തിപരമായ പ്രാർത്ഥന എന്നിവ ധ്യാനത്തിന്റെ ഭാഗമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഡിന്റോ +353 89 277 7229 അലക്സ് +353 87 952 0150 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Discussion about this post

