ഡബ്ലിൻ: നയതന്ത്ര ബാഗുകൾക്കായി വൻ തുക ചിലവിട്ട് അയർലന്റ് സർക്കാർ. കഴിഞ്ഞ രണ്ട് വർഷം നയതന്ത്ര ബാഗുകൾക്കായി 1.4 മില്യൺ യൂറോ ആണ് വിദേശകാര്യവകുപ്പ് ചിലവിട്ടത്. എംബസികൾക്കിടയിൽ നിർണായക രേഖകളും വസ്തുക്കളും കൈമാറ്റം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന പ്രത്യേക ബാഗുകൾ ആണ് നയതന്ത്ര ബാഗുകൾ.
2022 ൽ നയതന്ത്ര ബാഗുകൾ ന്യൂയോർക്കിലേക്ക് സോക്സും സമ്മാന ബാഗുകളും അയക്കാൻ ഉപയോഗിക്കുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇത്തരം ബാഗുകളുടെ ഉപയോഗത്തിന് കർശന നിരീക്ഷണവും നിലവിൽ വന്നിരുന്നു. ഇതിന് ശേഷമാണ് ബാഗുകൾക്കായി ഉയർന്ന തുക ചിലവാക്കിയിരിക്കുന്നത്.
Discussion about this post

