ഡബ്ലിൻ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അയർലന്റിലെ വിവിധഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. ലൂക്കനിൽ പ്രസിഡന്റ് രാജു കുന്നക്കാട്ട്, ജനറൽ സെക്രട്ടരി ഷാജി ആര്യമണ്ണിൽ, ട്രഷറർ സിറിൽ തെങ്ങുംപള്ളിൽ, അഭിലാഷ് എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.
മുള്ളിങ്കാറിൽ സെക്രട്ടറി പ്രിൻസ് വിലങ്ങുപാറ, വെക്സ് ഫോർഡിൽ ജസ്റ്റിൻ ജെയിംസ് എന്നിവർ പരിസ്ഥിതിദിന പരിപാടികൾക്ക് നേതൃത്വം നൽകി. ബീമോണ്ടിൽ സെക്രട്ടറി റ്റോം തോമസ് വാണിയപുരക്കൽ, കാസിൽബേനിയിൽ സെക്രട്ടറി റെജി കൊല്ലംപറമ്പിൽ, ലെക്സിലിപ്പിൽ ബ്ലെസ്സൻ ഇളങ്ങുളം, തോമസ് മണ്ണൂർ, ലിമറിക്കിൽ വൈസ് പ്രസിഡണ്ട് ആൽബിൻ പുല്ലാട്ട്, ബ്ലാക്ക്റോക്കിൽ അനീഷ് വടക്കേപ്പുറത്തോട്ട്, വാട്ടർഫോഡിൽ വൈസ് പ്രഡിഡന്റ് എബി വർഗീസ്, ബ്ലാഞ്ചാർഡ്സ് ടൗണിൽ സെക്രട്ടറി സണ്ണി പാലക്കത്തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. സംസ്കാരവേദി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ ആശംസകൾ അർപ്പിച്ചു.

