കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 80 കാരനാണ് മരിച്ചത്. കിൽഗർവൻ മേഖലയിലെ ചർച്ച് ഗ്രൗണ്ട്സിൽ ആയിരുന്നു സംഭവം.
ഇന്നലെ ഉച്ചയ്ക്ക് 1.40 നാണ് അപകടം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച സൈക്കിൾ മറ്റൊരു വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസിനെ അറിയിക്കണം എന്നാണ് നിർദ്ദേശം.
Discussion about this post