ബാലിമെന: ബാലിമെനയിൽ കലാപം തുടരുന്നു. ചൊവ്വാഴ്ച രാത്രിയും നഗരത്തിൽ അക്രമ സംഭവങ്ങൾ ഉണ്ടായി. നൂറുകണക്കിന് പേരാണ് നഗരത്തിൽ തടിച്ച് കൂടിയത്.
കലാപകാരികളെ പ്രതിരോധിക്കാൻ വൻ പോലീസ് സന്നാഹമാണ് പ്രദേശത്ത് വിന്യസിച്ചത്. ഇവർക്ക് നേരെ കലാപകാരികൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ബാരിക്കേഡുകളും തകർത്തു. വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. അക്രമം തടയാൻ പോലീസിന് ജലപീരങ്കിയും തോക്കും ഉപയോഗിക്കേണ്ടിവന്നു.
Discussion about this post