ഡബ്ലിൻ: അയർലന്റിൽ റെന്റ് പ്രഷർ സോണിലെ മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാടകക്കരുടെ അവകാശങ്ങൾക്ക് കൂടുതൽ പ്രധാന്യം നൽകി കൊണ്ടാണ് പുതിയ നിയമം. ഈ വർഷം അവസാനം പുതിയ നിയമനിർമ്മാണം നടത്തും. പുതിയ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മാറ്റങ്ങൾ അടുത്ത വർഷം മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post