ബാലിമെന: കൗണ്ടി ആൻഡ്രിമിലെ ബാലിമെനയിൽ ഇന്നലെ രാത്രി ഉണ്ടായ കലാപത്തിൽ 17 പോലീസുകാർക്ക് പരിക്ക്. നോർതേൺ അയർലന്റ് പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി സംഘം ചേർന്നെത്തിയ ആളുകൾ പോലീസുകാർക്ക് നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞിരുന്നു. ഇതിന് പുറമേ ഇഷ്ടികകൾ, പടക്കങ്ങൾ, കല്ലുകൾ എന്നിവയും എറിഞ്ഞിരുന്നു. ഇതിലാണ് പോലീസുകാർക്ക് പരിക്കേറ്റത്.
ക്ലോണവോൺ ടെറസ് മേഖലയിൽ ആയിരുന്നു രാത്രി കനത്ത ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് ഇവിടെ പോലീസിലെ കലാപ വിരുദ്ധ സേനയെ വിന്യസിച്ചു. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
Discussion about this post