ബ്ലാക്ക്റോക്ക്: സൗത്ത് ഡബ്ലിനിൽ ഡാർട്ട് സർവ്വീസുകൾ തടസ്സപ്പെട്ടു. ബ്ലാക്ക്റോക്കിന് സമീപം കേബിൾ വയറുകൾ പൊട്ടിവീണതിനെ തുടർന്നാണ് സർവ്വീസുകൾ തടസ്സപ്പെട്ടത്. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ലാവോഘെയറിനും ലാൻസ്ഡൗൺ റോഡിനും ഇടയിലുള്ള റെയിൽസർവ്വീസുകളാണ് തടസ്സപ്പെട്ടത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുവഴിയുള്ള സർവ്വീസുകൾ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം ഉണ്ടായത്. ഇവിടെ നിന്നും പുക ഉയർന്നതിനെ തുടർന്ന് അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് കേബിൾ പൊട്ടിയതായി വ്യക്തമായത്.
Discussion about this post

