ഡബ്ലിൻ: അയർലന്റിൽ അതിശക്തമായ ഇടിമിന്നലിനും കൊടുങ്കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. ഇതേ തുടർന്ന് 27 കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ശക്തമായ മഴ പെയ്യുമെന്നതിനാൽ പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. ശനിയാഴ്ച വരെ ഈ കാലാവസ്ഥ തുടരും.
ലെയ്ൻസ്റ്റർ, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഇന്നലെ അർദ്ധരാത്രി മുതൽ യെല്ലോ വാണിംഗ് ആണ്. ആൻട്രിം, അമാർഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നിവിടങ്ങളിൽ രാവിലെ ആറ് മണി മുതലാണ് യെല്ലോ വാണിംഗ് നിലവിൽ വന്നത്. കാവൻ, ഡൊണഗൽ, മൊനാഘൻ, ലെയ്ട്രിം, റോസ്കോമ്മൺ, സ്ലിഗോ എന്നിവിടങ്ങളിൽ ഏഴ് മണി മുതൽ യെല്ലോ വാണിംഗാണ്. യെല്ലോ വാണിംഗുള്ള കൗണ്ടികളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post

