ഡബ്ലിൻ: യാത്രയ്ക്കിടെ ബുദ്ധിമുട്ടുണ്ടാക്കുന്ന യാത്രികരിൽ നിന്നും പിഴ ഈടാക്കാൻ തീരുമാനിച്ച് റയാൻഎയർ. ഇനി മുതൽ വിമാന യാത്ര തടസ്സപ്പെടുത്തുന്ന യാത്രികർക്ക് മേൽ 500 യൂറോ പിഴ ചുമത്തുമെന്ന് റയാൻഎയർ അറിയിച്ചു. പുതിയ തീരുമാനം ബുദ്ധിമുട്ടുകൾ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റയാൻഎയർ അഭിപ്രായപ്പെട്ടു.
എയർലൈൻ വക്താവാണ് പുതിയ തീരുമാനം മാദ്ധ്യമങ്ങളെ അറിയിച്ചത്. യാത്രികരുടെ അനാവാശ്യപെരുമാറ്റങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് വക്താവ് പറഞ്ഞു. വിമാനത്തിൽ നിന്നും പുറത്താക്കപ്പെടുന്ന ഏതൊരു വ്യക്തിയ്ക്കും 500 യൂറോ പിഴചുമത്തും. ഇതൊരു കുറഞ്ഞ ശിക്ഷയാണെന്നും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വക്താവ് വ്യക്തമാക്കി.

