ഡബ്ലിൻ: അയർലന്റ് പോലീസിലേക്ക് അഭയാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ വിമർശനം. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ആണ് വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്ത് അഭയാർത്ഥികളുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് ഇവർക്ക് പോലീസിൽ നിയമനം നൽകുന്നത്.
ഈ വർഷം ഫെബ്രുവരി 23, 26 തിയതികളിൽ ക്ലോൺസ്കീഗിലെ ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലന്റിൽ റിക്രൂട്ട്മെന്റ് ഔട്ട്റീച്ച് സെഷനുകൾ നടത്തിയിരുന്നു. ഇതിന് പുറമേ പാകിസ്താനികൾക്കും, എൽജിബിറ്റി വിഭാഗക്കാർക്കും വേണ്ടി സ്പെഷ്യൽ റിക്രൂട്ട്മെന്റുകളും നടത്തിയിരുന്നു. വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.
Discussion about this post

