ഡബ്ലിൻ: അമേരിക്കൻ വനിത ആനി മക്കാരിക്കിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ പോലീസ് വിട്ടയച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് 60 കാരനെ വിട്ടയച്ചത്. ഇയാൾക്കുമേൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് 60 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത ഇയാളെ വൈകീട്ടോടെ തന്നെ വിട്ടയക്കുകയായിരുന്നു. അതേസമയം മക്കാരിക്കിന്റെ മരണത്തിൽ ഊർജ്ജിത അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പോലീസ്. ഇന്നലെ കഡാവർ നായയെ എത്തിച്ച് മൃതദേഹഭാഗങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമിച്ചിരുന്നു.
Discussion about this post

