ഡബ്ലിൻ: ഇസ്രായേൽ- ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐറിഷ് ജനതയ്ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. ഇസ്രായേലിലേക്കുള്ള യാത്രകൾ ഒഴിവാക്കണം എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മിസൈൽ ആക്രമണങ്ങൾ തുടരാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
വെബ്സൈറ്റ് മുഖാന്തിരമാണ് ജനങ്ങൾക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഡ്രോൺ, റോക്കറ്റ്, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഇസ്രായേലിലുള്ള ഐറിഷ് ജനങ്ങൾ ഇത്രയും വേഗം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം. ടെൽ അവീവിലും ജെറുസലേമിലും പബ്ലിക് ബോംബ് ഷെൽട്ടറുകൾ ഉണ്ട്. ഇസ്രായേലിന്റെ വടക്ക് ഭാഗത്തേയ്ക്ക്, പ്രത്യേകിച്ച് ലെബനൻ അതിർത്തിയിലേക്ക് അനാവശ്യമായി സഞ്ചരിക്കരുതെന്നും നിർദ്ദേശമുണ്ട്.

