ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ കലാപകാരികളുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രിയും പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായി. വാരാന്ത്യത്തിൽ അക്രമ സംഭവങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ വടക്കൻ അയർലന്റിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയും പോർട്ട്ഡൗണിൽ വിന്യസിച്ച പോലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവർക്ക് നേരെ അക്രമി സംഘം പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

