ഡബ്ലിൻ: അയർലന്റിൽ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കാൻ മാലിന്യസംസ്കരണ കമ്പനിയായ പാണ്ട. അടുത്ത വർഷത്തോടെ രാജ്യത്തുടനീളമുള്ള ട്രക്കുകളിൽ കൂടുതൽ ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം. ശരിയായി മാലിന്യസംസ്കരണം നടത്താത്ത വീടുകൾ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമാണ് ഈ സംവിധാനം.
നിലവിൽ ഡബ്ലിൻ നഗരത്തിലെ പത്ത് ട്രക്കുകളിൽ ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അടുത്ത വർഷം ആകുമ്പോഴേയ്ക്കും ഇത് ഇരട്ടിയിലധികം ആക്കാനാണ് തീരുമാനം.
Discussion about this post

